Skip to main content

Posts

Showing posts from August, 2026

ഡാഡി മമ്മി

എന്നാ കൊച്ചിന്റച്ഛൻ പോയി കുറച്ച് പാലു വാങ്ങി വന്നേ.. അല്പം മുമ്പു വരെ കളിച്ചും ചിരിച്ചും കൊണ്ടിരുന്ന കുഞ്ഞിന്റെ മുഖം വാടി, പതിയെ ചിണുങ്ങാനും കുഞ്ഞിക്കൈകൾ കൊണ്ട് എന്തോ പരതാനും തുടങ്ങിയപ്പോ അവൾ പറഞ്ഞു. അപ്പോഴാണ് ഇത്ര നേരമായിട്ടും ഇതിനൊന്നും കൊടുക്കാൻ തങ്ങളോർത്തില്ലല്ലോ എന്ന് തിരിച്ചറിഞ്ഞത്. എന്തൊരു മണ്ടനാണ് ഞാൻ! ആശുപത്രി വരാന്തയിൽ കാത്തിരിപ്പ് തുടങ്ങിയിട്ട് നേരം കുറേ ആയതാണല്ലോ, വിശക്കാതിരിക്കുമോ!  പുറത്തിറങ്ങി അടുത്തുള്ള ചായക്കടയിൽ കയറി കാര്യം പറഞ്ഞപ്പോ അവിടെയുള്ള ചേച്ചി തിളപ്പിച്ച പാൽ ആറ്റിത്തരാം, കുപ്പിയോ പാത്രമോ എടുക്കെന്ന് പറഞ്ഞു. അതിന് അങ്ങനെയെന്തേലും കയ്യിലുണ്ടായിട്ട് വേണ്ടേ, തയ്യാറെടുത്തൊന്നും വന്നതല്ലല്ലോ.  തൊട്ടപ്പുറത്ത് സ്റ്റേഷനറി സാധനങ്ങളും ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമുള്ള സകല കുണ്ടാമണ്ടികളും വിൽക്കുന്ന കടയിൽ നിന്ന് പാൽക്കുപ്പി ഒരെണ്ണം വാങ്ങി. അതുമായി ചായക്കടയിലേക്ക്. അവിടുന്ന് പാൽ നിറച്ച കുപ്പിയുമായി തിരികെ ആശുപത്രിക്കുള്ളിലേക്ക്. അവളുടെ അടുത്തെത്തിയപ്പോഴേക്കും കുഞ്ഞിന്റെ ചിണുങ്ങൽ അല്പം ഉച്ചത്തിലായിട്ടുണ്ട്. ദാ കുഞ്ഞിന്റമ്മേ പാല്! അവൾ അല്പം നാ...